നാലഞ്ച് മാസങ്ങൾക്ക് മുമ്പ് ഒരു പുലരിയിൽ അഞ്ച് പേരൊത്തൊരു യാത്ര പുറപ്പെട്ടു. മൂന്നാർ.
തണുത്തുറഞ്ഞ പ്രഭാതത്തിൽ അതിലും തണുത്തൊരു പ്രദേശത്തേക്ക് ഒരു കാറും വാടകക്കെടുത്ത് ഊന്നുകൽ അടിമാലി വഴി മൂന്നാർ.
പാലം പൊളിഞ്ഞപേരിൽ വഴിതിരിച്ചു വിട്ട വാഹനങ്ങളെല്ലാം ഒരേ വഴിയിൽ വന്നു ബ്ലോക്ക് തുടങ്ങി .
ഇരുപതടി നീങ്ങിയാൽ പതിനഞ്ച് മിനുട്ട് അനങ്ങാൻ പറ്റൂല്ലാത്തൊരു അവസ്ഥ ഒരുവിധം മൂന്നാറെത്തി പള്ളിയിൽ കയറി.
വെള്ളത്തിന്റെ തണുപ്പ് ശരീരമാസകലം മരവിപ്പിച്ചിരുന്നു.
ഏതൊരു കാലാവസ്ഥയിലും പ്രകൃതിയുടെ തനതായ മനോഹാരിതയും യാത്രയുടെ ഒരു പ്രത്യേക ആവേശവും ഉൾക്കൊള്ളുന്ന ചങ്ങാതി കൂട്ടമായതിനാൽ അതൊരു പ്രശ്നമായി തോന്നിയതേയില്ല.
ഇടക്ക് കാണുന്ന ഹോട്ടലുകളിലൊക്കെ കയറിയിറങ്ങി നാലാളു കണ്ടാൽ നാക്ക് മലർത്തുന്ന തരത്തിൽ കഴിപ്പൊക്കെ മുറക്ക് നടന്നു.
ഹോണിനൊഴിച്ച് വാക്കിയെവിടൊക്കെയോ നല്ല ശബ്ദമാധുര്യമുള്ള വണ്ടിയാകയാൽ ഹോണടിച്ച് ഒരുപാടൊന്നും ബുദ്ധിമുട്ടാൻ പോയില്ലാ.
ടോപ്പ് സ്റ്റേഷൻ കണ്ടിട്ടേ മടങ്ങൂ എന്ന വാശിയുള്ളതിനാൽ അങ്ങോട്ടേക്ക് തിരിച്ച ഞങ്ങളടക്കമുള്ള യാത്രക്കാർക്ക് വലിയൊരു തടസമായി ബ്ലോക്കുകൾ ഉണ്ടായിരുന്നു.
എക്കോ പോയിന്റ് കഴിഞ്ഞ് തമിഴ്‌നാടു ബോർഡറിലേക്ക് അങ്ങനാരും കടക്കുന്നില്ലായിരുന്നു.
ഇറങ്ങിത്തിരിച്ച ഒന്നിൽ നിന്ന് പിന്മാറാൻ തയാറല്ലാത്തതിനാൽ നേരെ ടോപ്പ് സ്റ്റേഷനിലേക്ക് പോകുമ്പോൾ രാവിന്റെ മറ മൂടിത്തുടങ്ങിയിരുന്നു .
ഏഴുമണിയോടടുത്ത് ടോപ്പ് സ്റ്റേഷനിൽ എത്തുമ്പോൾ ഞങ്ങളെ കാത്ത് തണുപ്പിന്റെ സന്ദേശം അറിയിക്കുവാനെത്തുന്ന കാറ്റും, തിരികെ പോകാൻ തയാറെടുക്കുന്ന കുറച്ചാളുകളും , ടെന്റടിച്ച് രാവുറങ്ങാൻ തയാറെടുക്കുന്ന കുറെപേരും മാത്രം.
വ്യൂപോയിന്റൊക്കെ എപ്പൊഴോ അടച്ചു പോയിരുന്നു .
പ്രകൃതിയുടെ വരദാനമായ സൗന്ദര്യത്തിലും പണത്തിന്റെയും കച്ചവടത്തിന്റെയും കണ്ണികൾ പിടിമുറുക്കയിതിന്റെയൊക്കെ വലിയ തെളിവുകളാണവയെല്ലാം.
അവിടെനിന്ന് നോക്കുമ്പോൾ താഴ്‌വരയിലെങ്ങും തെളിഞ്ഞ് കത്തുന്ന നക്ഷത്രങ്ങളെപ്പോലെ അങ്ങിങ്ങായി എന്തിന്റെയൊക്കെയോ വെളിച്ചങ്ങൾ.
വന്നകാര്യം മുഴുവൻ നിറവേറ്റാൻ കഴിഞ്ഞില്ലെങ്കിലും പിന്മാറാതെ അവിടേക്കെത്തിയ നിമിഷത്തെയോർത്തഭിമാനം കൊണ്ട് തിരികെയിറങ്ങി നാട്ടിലേക്.
കൂട്ടിനു കുറേ ഇരുട്ടും, ഏതൊക്കയോ ഭാഷയിലെ പാട്ടുകളും കുറേ നല്ല ഓർമ്മകളും.
പിന്നെ എന്തിനും പോന്ന ചങ്ങാതിമാരും .
.
ശുഭം
No comments:
Post a Comment