ചിന്താഭാരങ്ങൾ മന്തമാരുതനൊപ്പം തട്ടിയുണർത്തിയ പുലരി...
റൂമിൽനിന്നു കുളിക്കുന്നോർ കുളിച്ചും കുളി അലർജ്ജിക്കാർ സെന്റടിച്ചും യാത്ര തുടങ്ങി. ഇതിനിടയിൽ പൊറോട്ടയും മുട്ടക്കറിയും ശരീരത്തിന്റെ ഏതൊക്കെയോ മൂലകളിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയിരുന്നു.
ഇടുങ്ങിയും തുറസായതുമായ ഇടവഴി പലവഴി കയറി ഇരുളിൽ വെട്ടം വിതറിയൊരു മിന്നാമിനുങ്ങിനെപ്പോലെ നെല്ലിയാമ്പതിയിലേക്ക്.
വഴിയിൽ നേരേ നടത്താനും കുരുക്കിലാക്കാനും തയാറായി നാട്ടിലെ കാമറ കണ്ണുകൾ അവിടവിടായി സൊറപറഞ്ഞിരുപ്പുണ്ട്.
ദൂരമേറിയകൂട്ടത്തിൽ പ്രകൃതി മൊഞ്ചുള്ളൊരു കല്ല്യാണ പെണ്ണിനൊത്തു സുന്ദരിയായി തുടങ്ങി.
നെന്മാറ ഡാമിലൊന്നിറങ്ങി കുറച്ച് വെയിലുകാഞ്ഞിറങ്ങി തുടർന്നു
ചെക്ക് പോസ്റ്റിലെത്തിയപ്പോൾ അവിടെ ഒരേ ഓളം.
ഒരു വണ്ടിയിലെത്തിയ ഈരണ്ട് ആൺക്കുട്ട്യോളെയും പെൺ കുട്ട്യോളെയും അകത്തേക്ക് വിടാൻ ഫോർസ്റ്റുകാർ തയാറകുന്നില്ലാ.
സഹോദരിയാണെന്നും സഹൃദയരാണെന്നുമൊന്നും പറഞ്ഞിട്ടൊന്നും ഏക്കണില്ലാ ഫോറസ്റ്റുകാരപ്പോഴും "മടങ്ങിപ്പോ മക്കളേ" സ്റ്റാന്റിൽ തന്നെ നിന്നു.
കണ്ടിട്ടൊരു കള്ള ലക്ഷണം കുട്ട്യോൾക്കുമുണ്ട് .ജന്മനാ ഉള്ള പ്രത്യേകതയാവാം അല്ലായിരിക്കാം. എന്തായാലും ഫോറസ്റ്റ് ഡിപ്പാർട്ടുമെന്റിനു കൊടും കാട്ടീന്ന് കോണ്ടം പെറുക്കാൻ നേരവും താൽപ്പര്യവും ഇല്ലാത്തതിനെകൊണ്ട് അത്തരം കലാരൂപങ്ങൾ അവരത്രകണ്ട് പ്രോൽസാഹിപിക്കുന്നില്ല.
കൂടെ മുന്നിലിരിക്കണവൻ കാമറ ചറപറ മിന്നിച്ചുക്കൊണ്ടിരുന്നു.
അപ്പർ ഡെക്കും മിഡിൽ ഡെക്കുമൊക്കെയായി വ്യൂ പോയിന്റുകൾ കടന്ന് നെല്ലിയാമ്പതി ഗ്രാമപഞ്ചായത്തിലെത്തി.
ഒരു ഭാഗത്ത് ഫ്രഷ് ഓറഞ്ച്. വേറൊരിടത്ത് ഓറഞ്ച് ഫാം പോലൊന്ന്.അങ്ങനെ മൊത്തത്തിലൊരു പ്രകൃതിയുടെ വികൃതിയാണിവിടം.
വെള്ളിയാഴ്ച്ചയായതുകൊണ്ട് പള്ളിയിലേക്കു കയറി .ആകെമൊത്തമൊരു പോസിറ്റീവ് എനർജ്ജിയാണവിടെ മുഴുവൻ നൽകുന്നത്... സുന്ദരമായി വളർന്നു നിൽക്കുന്ന തെയിലത്തോട്ടത്തിനു നടുവിൽ ഒരു പള്ളി.. പ്രാർത്ഥന കഴിഞ്ഞിറങ്ങി വീണ്ടും രഥം വലിച്ചു തുടങ്ങി..
സേതാർഗുണ്ട് വ്യൂപോയിന്റ് കവാടം കഴിഞ്ഞൊരു ചെക്ക് പോസ്റ്റുകൂടി കാത്തിരിക്കുന്നു.വണ്ടീടെ നമ്പരും കയ്യിലെ പ്ലാസ്റ്റിക്ക് വസ്ത്തുക്കളുടെ കണക്കുമെഴുതിയെടുത്ത് നമ്മളാരെന്നും നമ്മളെന്തെന്നും കുറിച്ചെടുത്ത് അനുവാദം ഒപ്പം അഭിവാദ്യവും .. സന്തോഷത്തോടെ സ്വാഗതം.
വാഹനം പാർക്കിങ്ങിലൊതുക്കി ഇറങ്ങി നടപ്പ് തുടങ്ങി.
വഴിയിൽ ചെറിയ കുട്ടികളുമായി വലിയ കുട്ടികൾ പോകുന്നു.ഇതിനു രണ്ടിനുമിടയിൽ ഞാനടക്കമുള്ള യുവാക്കൾ.
നോട്ട് ദാറ്റ് ...ഇവിടെ നിരാശാകാമുകന്മാരില്ല.
പൈങ്കിളി കാമുകന്മാരില്ല.
ഇവിടെയുള്ളത് ഒരുകൂട്ടം കാമുകന്മാർ .അവർ പ്രണയിച്ചത് പ്രകൃതിയേയാണു. അതു പടച്ചവനേയാണു....
കാരണം ഇവിടെ റേഞ്ചില്ലേയ് അതോണ്ട് ഫോണൊക്കെ റെസ്റ്റാ.
കുറെ വാനരവംശം അവിടവിടായി ചുറ്റിയടിക്കുന്നു...
ഇട്ടുകൊടുക്കുന്നതെടുത്തും കൊടുക്കാത്തത് തട്ടിപ്പറിച്ചും അവരും ലൈഫങ്ങനെ ഒരേ ഓളം.....
അവിടെയും കുറെ ഫോട്ടോകൾ .... കാമറ എന്തായാലും പുട്ടുണ്ടാക്കാൻ കൊണ്ടുവന്നതല്ലല്ലോന്ന് പറഞ്ഞ് അവൻ ഫോട്ടോയെടുത്ത് നിറച്ച് കൊണ്ടിരുന്നു.
ഇനി നമ്മുടെ നെല്ലിയാമ്പതിയിലേക്ക് വരട്ടെ.എന്താ പറയാ .... സുന്ദരം എന്നൊറ്റ വാക്കിൽ ഒതുക്കിയാൽ കുറഞ്ഞു പോയേക്കാം ..കണ്ടറിയേണ്ടൊരു കാഴ്ച്ച തന്നെ .വർണ്ണിച്ചു കുളമാക്കാൻ എനിക്കറിഞ്ഞൂടാ എന്നതു മറ്റൊരു സത്യം .... അവിടങ്ങനെ ആ അഗാത ഗർത്തത്തിൽ അവിടവിടായി പല സ്ഥലങ്ങൾ കാണാൻ കഴിയും..
സാമാന്യം വേഗതയുള്ള കാറ്റും കൊണ്ട് അവിടങ്ങനിരുന്ന് ഓർമ്മകൾ അയവിറക്കൻ തോന്നി..
പക്ഷേങ്കിൽ നേരമിരുട്ടും മുമ്പ് കാടിറങ്ങേണ്ടതുള്ളതു കൊണ്ട് തൽക്കാലം അയവിറക്കിയില്ല.
തിരികെ ഇറങ്ങിത്തുടങ്ങി... അൽപ്പം ശബ്ദത്തിൽ പാട്ടൊന്ന് മൂളിച്ച് ആ മനോഹരിയോടു വിടപറഞ്ഞുകൊണ്ട്....ഇടവഴി പലവഴി കയറി എപ്പോഴതേം പോലെ ഇരുളിൽ വെട്ടം വിതറി............
.
.

No comments:
Post a Comment