യാത്രയുടെ തുടക്കം......
വാഹനം നീങ്ങി തുടങ്ങി. ഇടക്കിടെ ചെറിയ യാത്രാ ഇടവേളകൾ. ഇരുട്ട് പ്രതികാരമെന്നപോലെ തളം കെട്ടിയ രാവിൽ ഫ്ലൂറസെന്റ് ലാമ്പുകളുടെ വെളിച്ചം പരവതാനി വിരിച്ച സുന്തരമായ കോയമ്പത്തൂർ റോഡ് അതിസുന്തരിയായി കാണപ്പെട്ടു. അങ്ങിങ്ങായി ചില ചെറിയ തട്ടുകടകൾ ഒഴിച്ചാൽ വാക്കിയൊക്കെയും നിശബ്ദത.
റോഡിൽ കടന്ന് പോകുന്ന വാഹനങ്ങളുടെ ഇടക്കിടെയുള്ള മൂളലുകളും, ഇരമ്പലുകളും കൂട്ടിനു ചെറിയ ശബ്ദത്തിൽ പാട്ടുമിട്ട് പതിയെ നീങ്ങുന്ന ഞങ്ങളും.
കൂട്ടത്തിലുള്ളവരിൽ ഒരാളൊഴിച്ച് വാക്കി പങ്കാളികളെല്ലാം സുഖനിദ്രയിൽ ആണ്ടുപൂണ്ടുറങ്ങുന്നു. ഇടക്കെന്തോ തിരയാനെന്നപോലെ എണീറ്റ് നോക്കുന്ന ഒരുവനും , ഡ്രൈവിംഗ് സീറ്റിനരികിലെ ഗ്ലാസ് താക്കാൻ പറ്റാത്തതിനാൽ തലയും കയ്യും വെളിയിലിട്ട് അലറാൻ പറ്റത്തതിന്റെ വിഷമം ഉള്ളിൽ കടിചൊതുക്കി .
രണ്ടര മണിയോടടുത്തപ്പോൾ ഗൂഗിളിലെ പെൺകുട്ടി ഇടക്കിടെയായിട്ട് ഞങ്ങൾ പാലക്കാട് റോഡ് കഴിഞ്ഞ് നേരെ പോവുകയാണെന്ന് അലമുറയിട്ട് പറയുന്നത് കേട്ടു.
ഒറ്റ യൂ-ടേണിൽ തിരികെ വഴിതേടി ഒരു യാത്ര.
ഓവർ ബ്രിഡ്ജിറങ്ങി വലത്തേക്ക് തിരിഞ്ഞ് നേരെ പാലക്കാടിന്റെ മണ്ണിലേക്ക്.
പാലക്കാട് ടൗണിലേക്കുള്ള വഴി ആവശ്യപ്പെട്ട ഞങ്ങളെ ഗൂഗിളിലെ കുട്ടി 600 മീറ്റർ വീതം ഒരേ സ്ഥലത്തിട്ട് മൂന്നു തവണ കറക്കിയപ്പോൾ പാലക്കാട് ടൗൺ ഏകദേശമെല്ലാം ഞങ്ങളെ ചുറ്റി കാണിക്കാൻ കൊണ്ടുപോയതാണെന്ന്
സമാധാനിച്ചു.
നഗരം ഉണരാൻ ഇനി ഇനി അൽപ സമയം ബാക്കി. അതിനു മുമ്പ് പ്രാർത്ഥന എന്ന ലക്ഷ്യത്തോടെ പള്ളിയന്വേഷിച്ച് വഴിയരികിൽ വാഹനമൊതുക്കി പാലക്കാടിന്റെ മണ്ണിലേക്ക് ആദ്യ കാൽപാദങ്ങൾ എടുത്തു നാട്ടി .
പാലക്കാടിന്റെ സത്വസിദ്ധമായ ആ കാറ്റിന്റെ കുളിരേറ്റുകൊണ്ട് ...
No comments:
Post a Comment