രാവിന്റെ അവസാന യാമം ആയിട്ടില്ല, മൂന്നാളുകൾ പള്ളിയുടെ പുറത്ത് ഗാഡമായ ആലോചനയിലാണ്ടിരിക്കേ നാലാമൻ അവിടേക്ക് കടന്നു ചെന്നു.
ആഗ്രഹം യാത്രയാണു, ലക്ഷ്യം അറിവും അനുഭവവുമാണു, തടസം പണമാണു, ആകെയുള്ളത് സൃഷ്ടാവിനോടുള്ള ഭയവും സൃഷ്ടികളോടുള്ള ധൈര്യവുമാണു. അത് മതിയല്ലോ ആശിച്ചത് നേടാൻ.
അഞ്ചാളുകൾ ചേർന്നാൽ മൂന്നു ദിവസം നീളുന്ന ഏഴുകളറിൽ വിരിഞ്ഞ മഴവില്ലുപോലെ സുന്ദരമായ ദിനങ്ങളും അനുഭവങ്ങളും.
സ്വപ്നങ്ങൾ ഉയരങ്ങളിൽ നിന്നും വേണം തുടങ്ങാൻ എന്നതൊരു സ്വപ്നമായിരുന്നു. അതുകൊണ്ട് രണ്ടാമതൊന്ന് അലോചിച്ചില്ല ആദ്യം തന്നെ ഉയരത്തിൽ നിന്നു തുടങ്ങി. തീരുമാനം കച്ചറ കമ്മിറ്റിയിൽ കൂടിയാലോചനക്ക് വെച്ച സംഘം അഞ്ചാമനൊരുവൻ പിഞ്ചായി നഞ്ച് കലരാത്ത നൻപൻ ആവണമെന്ന് ആശയുള്ളപ്പോൾ അങ്ങനൊരുവനേയും കൂട്ടിരുത്തി.
അങ്ങനെ തീരുമാനം പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി എന്ന ഉയരം കൂടിയ സുന്ദരമായ നാട്ടിലേക്ക് എത്തിനിന്നു.
അന്വേഷണം ഒപ്പം ആവേശം ഒപ്പത്തിനൊപ്പം മൽസരം വെചപ്പോൾ അത് കുറച്ചൊന്ന് വികസിപ്പിച്ച് ജില്ലയിൽ പരമാവധി കാണാൻ കഴിയുന്നതെല്ലാം യാത്രക്കുള്ളതാണെന്ന് ഉറപ്പിച്ചു.
അങ്ങനെ "വരുത്തപ്പെടാത വാലിബർ സംഘം" ദിനരാത്രങ്ങൾ എണ്ണി കഴിഞ്ഞുകൂടി..ഒപ്പം സ്വപ്നങ്ങളുടെ കുടുക്കയിൽ സ്വപ്ന സാഫല്യത്തിന്റെ നാണയങ്ങൾ പെറുക്കിയിട്ടുക്കൊണ്ടേയിരുന്നു.
പോകാനുള്ള വണ്ടിയും ഒപ്പിച്ചെടുത്ത് വരുമ്പോളാണു രഥത്തിനു പേപ്പറൊന്നുമില്ലാന്നുള്ള സത്യം വെളിപ്പെട്ടത് .അതിന്റെ പിറകേ നടന്നതും ശരിയാക്കി യാത്രക്കൊരുങ്ങി.
യാത്രയുടെ ദൈർഖ്യവും ദൂരവും സൗകര്യങ്ങളും സാമഗ്രികളും സന്തുലിതാവസ്തയും അളന്ന് കുറിച്ച് സാമ്പത്തിക ബജറ്റ് പാസാക്കി. സംഭാവനകൾ വർദ്ധിച്ചപ്പോൾ സ്വപ്നങ്ങൾക്ക് സൗകര്യമേറി. ഇതിനൊക്കെയുമിടയിൽ സ്വപ്നസാക്ഷാത്കാരങ്ങൾ കാലത്തിന്റെ കുതറിയോട്ടത്തിൽ ആരും കാണാതെ പോകരുതെന്നുള്ള ആഗ്രഹം കൊണ്ട് ഒക്കെയുമൊപ്പിയെടുക്കാൻ ക്യാമറയും ഒരുക്കി ആ ദിനത്തിനായി കാത്തിരുന്നു.
. . . . . .
No comments:
Post a Comment